Kerala

കാലിയായ മദ്യക്കുപ്പികൾ തിരികെ ഔട്ട്‌ലെറ്റിൽ നൽകിയാൽ 20 രൂപ; പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി

ബീവറേജസ് കോർപറേഷനിൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്‌ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾക്കാണ് 20 രൂപ നൽകുക. വാങ്ങിയ ഔട്ട്‌ലെറ്റുകളിൽ തിരികെ നൽകിയാൽ മാത്രമാണ് ആദ്യഘട്ടത്തിൽ പണം തിരികെ കിട്ടുക.

ബെവ്കോ 70 കോടി മദ്യക്കുപ്പിയാണ് ഒരു വർഷം വിറ്റഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രീമിയം കാറ്റഗറിക്ക് (800 രൂപയ്ക്ക്) മുകളിലുള്ള ബോട്ടിലുകൾ ഗ്ലാസ് ബോട്ടിൽ ആക്കി മാറ്റും. പ്ലാസ്റ്റിക് ബോട്ടിലുകൾ തിരിച്ചെടുക്കാനുള്ള നടപടി ഉണ്ടാകും.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരു സൂപ്പർ പ്രീമിയം കൗണ്ടർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ പ്രീമിയം കൗണ്ടറിൽ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമായിരിക്കും ലഭ്യമാക്കുക. മദ്യം ഓൺലൈൻ ഡെലിവറി ചെയ്യുന്നതും ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.

See also  സ്പിരിറ്റ് കേസിൽ പ്രതിയായ ലോക്കൽ സെക്രട്ടറിയെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി

Related Articles

Back to top button