Kerala

ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; നടി മാല പാർവതിയുടെ പരാതിയിൽ കേസ്

തന്റെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന നടി മാല പാർവതിയുടെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇന്നലെയാണ് മാല പാർവതി പരാതി നൽകിയത്.

മാല പാർവതിയുടെ പേരിൽ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതെന്ന് മാല പാർവതി പറയുന്നു.

തന്റെ മാത്രമല്ല നിരവധി സ്ത്രീകളുടെ ഫോട്ടോകൾ ഇത്തരത്തിൽ മോർഫ് ചെയ്ത് പങ്കുവെക്കുന്നുണ്ട്. പ്രതികളെ പിടികൂടുന്നതു വരെ പിന്നോട്ടു പോകില്ലെന്നും മാല പാർവതി പറഞ്ഞു.

The post ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; നടി മാല പാർവതിയുടെ പരാതിയിൽ കേസ് appeared first on Metro Journal Online.

See also  വാട്‌സാപ്പിലൂടെ പാക്കിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറി; ചാരക്കേസിൽ ഇടുക്കി മറയൂരിൽ ഒരാൾ അറസ്റ്റിൽ

Related Articles

Back to top button