Kerala

അമ്മയിലെ തെരഞ്ഞെടുപ്പ്: ജഗദീഷ് മത്സരത്തിൽ നിന്നും പിൻമാറി

താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറി. വനിതാ പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറിയത്. മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിൻവലിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് രവീന്ദ്രനും പിൻമാറി. അതേസമയം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് രവീന്ദ്രൻ അറിയിച്ചു. ജഗദീഷ് പിൻമാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യത വർധിച്ചു

നാല് മത്സരാർഥികളാണ് ഇനി പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാനുള്ളത്. ശ്വേത മേനോൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, ദേവൻ എന്നിവരാണ് സ്ഥാനാർഥികൾ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവരാണ് മത്സരിക്കുന്നത്.

The post അമ്മയിലെ തെരഞ്ഞെടുപ്പ്: ജഗദീഷ് മത്സരത്തിൽ നിന്നും പിൻമാറി appeared first on Metro Journal Online.

See also  എടത്വയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

Related Articles

Back to top button