Kerala

കോഴിക്കോട് കാരശ്ശേരിയിൽ കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു

കോഴിക്കോട് കാരശ്ശേരിയിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്.

രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്. സുബൈദ രാവിലെ നിസ്‌കരിക്കാൻ എഴുന്നേറ്റപ്പോൾ പുറത്ത് കാത്തുനിന്ന മോഷ്ടാവ് കണ്ണിൽ മുളകുപൊടി വിതറുകയായിരുന്നു

പിന്നാലെ മാല പൊട്ടിച്ചെടുത്തു. അക്രമിയുമായുള്ള പിടിവലിയിൽ സുബൈദയുടെ മുഖത്ത് പരുക്കേറ്റിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

See also  കണ്ണൂർ കല്യാട്ടെ കവർച്ച; കർണാടക സ്വദേശിയായ പൂജാരി അറസ്റ്റിൽ

Related Articles

Back to top button