Kerala

പോത്തൻകോട്-മംഗലപുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

തിരുവനന്തപുരം പോത്തൻകോട്-മംഗലപുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു. പുലർച്ചെ അഞ്ച് മണിയോടെ കരൂർ കൊച്ചുവിളക്കടക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ ഇടത് വശത്ത് പാർക്ക് ചെയ്തിരുന്ന ടാറിംഗ് മെഷീനിൽ ഇടിച്ചാണ് ലോറി മറിഞ്ഞത്

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. മൂന്ന് പേരാണ് അപകട സമയത്ത് ലോറിയിലുണ്ടായിരുന്നത്. ഇവരെ പ്രദേശവാസികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നും കോഴി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്

റോഡിന് കുറുകെയാണ് ലോറി മറിഞ്ഞുവീണത്. ഇതോടെ പോത്തൻകോട്-മംഗലപുരം റോഡിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. അഗ്നിരക്ഷ സേന ക്രെയിൻ എത്തിച്ചാണ് ലോറി റോഡിൽ നിന്നും മാറ്റിയത്.

See also  ഇത്തിരി തണലിൽ ഒത്തിരി തെളിനീരുമായി ഒരു സൗഹൃദ സംഗമം

Related Articles

Back to top button