Kerala

തിരുവല്ലയിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല പൊടിയാടിയിൽ റിട്ട. ബാങ്ക് ജീവനക്കാരനെ വീടിന് പിൻവശത്തെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊടിയാടി പ്രദീപ് ഭവനിൽ പി രാജൻ(68) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറരയോടെ ഭാര്യ ഓമന അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്. ഓമനയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിക്കൂടുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി. പ്രമേഹം അടക്കമുള്ള രോഗങ്ങളിൽ കുറച്ചു വർഷങ്ങളായി ചികിത്സയിലായിരുന്നു രാജൻ. പഞ്ചാബ് നാഷണൽ ബാങ്കിലെ ക്ലർക്ക് ആയിരുന്നു. ആത്മഹത്യയെന്നാണ് നിഗമനം.

See also  നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം; യെമൻ സർക്കാരിനെ സമീപിച്ച് അമ്മ പ്രേമകുമാരി

Related Articles

Back to top button