Kerala

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം; പവന് ഇന്ന് 1120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് ഇന്ന് 1120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 74,320 രൂപയായി. ഗ്രാമിന് 140 രൂപ വർധിച്ച് 9290 രൂപയിലെത്തി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 480 രൂപയും ഗ്രാമിന് 60 രൂപയും കുറഞ്ഞതിന് പിന്നാലെയാണ് വൻ വർധനവുണ്ടായിരിക്കുന്നത്. ജൂലൈ 23ന് സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. അന്ന് 75,040 രൂപയിലാണ് വ്യാപാരം നടന്നത്

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് കേരളത്തിലും മാറ്റമുണ്ടാക്കിയത്. ഔൺസിന് 3283 ഡോളറായിരുന്ന രാജ്യാന്തരവില നിലവിൽ 3363 ഡോളറിലാമ്.

The post സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം; പവന് ഇന്ന് 1120 രൂപ വർധിച്ചു appeared first on Metro Journal Online.

See also  നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിന് അനുമതി; വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

Related Articles

Back to top button