Kerala

കോഴിക്കോട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ടു; തെരച്ചിൽ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ടു. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് ഒഴുക്കിൽപെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥി. എന്നാൽ ശ്യക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. മഞ്ചേരിയിൽ നിന്നും വന്ന ആറംഗ വിനോദസഞ്ചാര സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയാണ് അപകടത്തിൽപെട്ടത്. സ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്.

 

The post കോഴിക്കോട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ടു; തെരച്ചിൽ തുടരുന്നു appeared first on Metro Journal Online.

See also  തന്‍റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ സാധിക്കാത്തത് ഏറ്റവും വലിയ വേദന; മോഹൻലാൽ

Related Articles

Back to top button