Kerala

ഓണത്തിന് സപ്ലൈകോ വഴി സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും: ഭക്ഷ്യ മന്ത്രി

ഓണത്തിന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകുമെന്ന് മന്ത്രി ജിആർ അനിൽ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും. സർക്കാർ ഇടപെടലിൽ വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി പറഞ്ഞു

ഈ മാസം ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപക്ക് സപ്ലൈകോയിൽ ലഭിക്കും. അതേ കാർഡുകാരന് അടുത്ത മാസം നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാം. അഞ്ചാം തീയതി ഓണത്തിന് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നുണ്ട്

ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. വിപണിയിലെ മോശം വെളിച്ചെണ്ണ വിൽപ്പന കണ്ടെത്താൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

See also  ഇരുമുടി കെട്ട് നിറച്ച്, പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത്; രാഷ്ട്രപതി അയ്യപ്പ ദർശനം നടത്തി

Related Articles

Back to top button