Kerala

കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു

സിപിഎം നേതാവും കുന്നംകുളം മുൻ എംഎൽഎയുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

വെന്റിലേറ്ററിന്റെ സഹായത്താൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. 2006, 2011 കാലഘട്ടങ്ങളിൽ കുന്നംകുളം എംഎൽഎ ആയിരുന്നു. ഡിവൈഎഫ്‌ഐ വഴിയാണ് പൊതുരംഗത്ത് എത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു

ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് സിഐടിയു ജില്ലാ ജോയന്റ് സെക്രട്ടറി, കേരള കലാമണ്ഡലം എക്‌സിക്യൂട്ടീവ് ബോർഡ് അംഗം തുടങ്ങി സാസ്‌കാരിക, കായിക മേഖലകളിലെല്ലാം പങ്കുവഹിച്ചിട്ടുണ്ട്.
 

See also  ഇടുക്കിയിൽ ടൂറിസ്റ്റുകളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു; 14 പേർക്ക് പരുക്ക്

Related Articles

Back to top button