World

വെടിവെച്ച് വീഴ്ത്തി, വാലിന് തീകൊളുത്തി; കാട്ടാനയെ കൊന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

കാട്ടാനയെ ജീവനോടെ തീ കൊളുത്തി കൊന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ശ്രീലങ്കയിലാണ് സംഭവം. 42നും 50നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് അനുരാധപുരയിൽ അറസ്റ്റ് ചെയ്തത്. ഇവരെ ഡിസംബർ 24 വരെ റിമാൻഡ് ചെയ്തു

ആനയുടെ വാലിൽ പിടിച്ച് ഇവർ തീ കൊളുത്തുന്നതിനും ഇതിന് മുമ്പ് വെടിവെച്ച് പരുക്കേൽപ്പിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശ്രീലങ്കയിൽ ആനകളെ കൊല്ലുന്നത് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. 

ശ്രീലങ്കൻ നിയമപ്രകാരം ആനകളെ പവിത്രമായ മൃഗമായും ദേശീയ നിധിയായുമായാണ് കാണുന്നത്. ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 2025ൽ മാത്രം ശ്രീലങ്കയിയൽ 397 ആനകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഏകദേശം 154 ്‌പേർ ആനകളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടിട്ടുണ്ട്‌
 

See also  19 ദിവസം കൊണ്ട് 770 മരണം; ഗാസയില്‍ ഇസ്‌റാഈലിന്റെ ‘കൊലവെറി’

Related Articles

Back to top button