Education

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ട്യൂട്ടോറിയൽ പ്രിൻസിപ്പൾ അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പൾ അറസ്റ്റിൽ. മുക്കുന്നം സ്വദേശി അഫ്‌സൽ ജമാലാണ് അറസ്റ്റിലായത്. ഏഴാം തീയതി ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെയാണ് സംഭവം

സ്‌കൂളിന് സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ അഫ്‌സൽ ജമാൽ കടന്നുപിടിച്ചെന്നാണ് പരാതി. പ്രതിയിൽ നിന്നും കുതറിയോടിയ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു

പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. പോലീസ് നടത്തിയ തെരച്ചിലിലാണ് അഫ്‌സൽ ജമാൽ പിടിയിലായത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.

See also  അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button