Kerala

തൃശ്ശൂർ മാളയിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു

തൃശൂർ മാള പുത്തൻചിറയിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു. പുത്തൻചിറ മങ്കിടി ജംഗ്ഷനിലെ പി സി കെ പെട്രോൾ പമ്പിലാണ് അപകടമുണ്ടായത്. ബസ് പൂർണമായി കത്തി നശിച്ചു.

അപകട സമയം ആറു ബസുകൾ ഇവിടെ പാർക്ക് ചെയ്തിരുന്നു. ബസ് നിർത്തിയതിന് തൊട്ടടുത്താണ് പെട്രോൾ പമ്പിന്റെ ഓഫീസ്. തീ അവിടേക്ക് പടർന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായില്ല.

പമ്പിലേക്ക് തീ പടരാത്തത് വലിയ ദുരന്തം ഒഴിവായി. രാത്രി സമീപത്ത് കൂടെ പോയ യാത്രക്കാരാണ് തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിശമനസേന എത്തി തീയണക്കുകയായിരുന്നു

The post തൃശ്ശൂർ മാളയിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു appeared first on Metro Journal Online.

See also  നോബി പിന്തുടർന്നെത്തി ഉപദ്രവിച്ചു; ഷൈനിയുടെയും മക്കളുടെയും മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

Related Articles

Back to top button