Kerala

ഇനിയിത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി; എഡിജിപിയുടെ ട്രാക്ടർ യാത്രയിൽ താക്കീത്

എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ താക്കീതുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിച്ചുവെന്നായിരുന്നു എം ആർ അജിത് കുമാറിന്റെ വിശദീകരണം. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.

സന്നിധാനത്തേക്കാണ് ഹൈക്കോടതി വിധി ലംഘിച്ച് എഡിജിപിയുടെ ട്രാക്ടർ യാത്ര നടത്തിയത്. സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്ന ഭാഗത്ത് ട്രാക്ടർ യാത്ര ഒഴിവാക്കുകയും ചെയ്തു. പമ്പ ഗണപതിക്ഷേത്രത്തിൽ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പൻ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പോലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറിയത്.

ഇവിടെ നിന്ന് സന്നിധാനം വരെയുള്ള ഭാഗത്ത് സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന വിവരവും പുറത്തുവന്നിരുന്നു. സന്നിധാനത്ത് യു ടേണിന് മുമ്പ് ചെരിപ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടർ നിർത്തുകയും അവിടെ എഡിജിപി ഇറങ്ങി പിന്നീട് നടന്നു പോവുകയും ചെയ്തു. അവിടം മുതൽ സിസിടിവി പ്രവർത്തിക്കുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു.

 

The post ഇനിയിത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി; എഡിജിപിയുടെ ട്രാക്ടർ യാത്രയിൽ താക്കീത് appeared first on Metro Journal Online.

See also  സഹോദരിയുടെ മകളെ മർദിച്ചു, തടഞ്ഞ പോലീസുദ്യോഗസ്ഥയെ തള്ളിയിട്ടു; കണ്ണൂരിൽ യുവതി അറസ്റ്റിൽ

Related Articles

Back to top button