Kerala

വിതുരയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ; വീണ് പരുക്കേറ്റു

തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ. പുലർച്ചെയായിരുന്നു സംഭവം. ആലുമ്മൂട് കളമുട്ടുപ്പാറയിൽ രാധയാണ് മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

തിരുവനന്തപുരം വിതുര മണലി ട്രൈബൽ സെറ്റിൽമെന്റിലെത്തിയ കാട്ടാനക്കൂട്ടം രാധയുടെ വീട് തകർക്കുകയായിരുന്നു. ആനയെ കണ്ട് രാധ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ ഓട്ടത്തിനിടയിൽ വീണ രാധയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിൽ രാധയുടെ വീട് പൂർണമായി തകർന്നു. ആക്രമണം നടന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പ്രതികരിച്ചു.

 

The post വിതുരയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ; വീണ് പരുക്കേറ്റു appeared first on Metro Journal Online.

See also  മൗണ്ട് ഹീറോസ് ജനകീയ മാധ്യമ പുരസ്‌കാരം മാധ്യമ പ്രവർത്തകൻ പ്രതീഷ് ഉദയന്

Related Articles

Back to top button