Kerala

അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി എസ് ഐ ടി

ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി എസ് ഐ ടി ചുമത്തി. ഇന്നലെ പത്തനംതിട്ട കോടതിയിലാണ് അധിക റിപ്പോർട്ട് നൽകിയത്. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്നും എസ് ഐ ടി പറയുന്നു. കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും. പിസി ആക്ട് ചുമത്തിയ സാഹചര്യത്തിലാണ് കേസ് കൊല്ലം കോടതിയിലേക്ക് മാറ്റുന്നത്. 

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ച് പത്മകുമാറിന് നോട്ടീസ് നൽകും. ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനാണ് എസ് ഐ ടിയുടെ തീരുമാനം

ശബരിമല ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശാനായി കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു പത്മകുമാർ. അന്ന് ബോർഡ് അംഗങ്ങളായിരുന്ന രണ്ട് പേരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.

See also  കണ്ണൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Related Articles

Back to top button