Kerala

ക്ഷമ ദൗർബല്യമായി കാണരുത്; കോൺഗ്രസിനോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ലീഗ്

യുഡിഎഫ് മുന്നണി വികസിപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. തങ്ങൾക്ക് അർഹതപ്പെട്ട വിധം കൂടുതൽ സീറ്റുകൾ വേണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് ഇല്ലാതെ കോൺഗ്രസിന് സ്വന്തമായി ജയിക്കാൻ സാധിക്കുന്ന എത്ര സീറ്റുകളുണ്ടെന്നും ലീഗ് ചോദിക്കുന്നു

അഞ്ചാം മന്ത്രി വിവാദം പോലെ സംഘടിത നീക്കങ്ങൾക്കോ ഭീഷണിക്കോ വഴങ്ങേണ്ടതില്ലെന്നാണ് ലീഗ് കരുതുന്നത്. ലീഗിന്റെ ക്ഷമയെ ദൗർബല്യമായി കോൺഗ്രസ് കാണരുതെന്നുള്ള വികാരം ലീഗ് പ്രവർത്തകർക്കിടയിലുമുണ്ട്.

2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് മുന്നണി സംവിധാനത്തിന്റെ ചട്ടക്കൂടിൽ നിന്നു കൊണ്ട് തന്നെ കൂടുതൽ സീറ്റുകൾ ആവശ്യപെടും. പുതുതായി നാല് സീറ്റുകൾ വേണമെന്നാണ് ലീഗിന്റെ ആവശ്യം. വടക്കൻ ജില്ലകളിൽ കൂടുതൽ സീറ്റുകൾക്ക് അർഹതയുമ്‌ടെന്ന് ലീഗ് കരുതുന്നു.

See also  വിവാദ വ്യവസായി കാരാട്ട് ഫൈസൽ കോഴിക്കോട് നഗരസഭയിൽ എൽ ഡി എഫ് സ്ഥാനാർഥി

Related Articles

Back to top button