Kerala

പള്ളിപ്പുറം തിരോധാനക്കേസ്: സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഏറ്റുമാനൂർ ജെയ്‌നമ്മ തിരോധാന കേസിൽ പ്രതി സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ച നീണ്ട കസ്റ്റഡിയിൽ പലതവണ ചോദ്യം ചെയ്തിട്ടും അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടാണ് പ്രതിയിൽ നിന്നുണ്ടായത്. ആദ്യം ഡിഎൻഎ പരിശോധനക്ക് അയച്ച ശരീരാവശിഷ്ടങ്ങളുടെ ഫലം കിട്ടുന്നതിന് പിന്നാലെ ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം

കൂടാതെ ആലപ്പുഴയിലെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകും. സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യയുടെ മൊഴി ഇന്നലെ കോട്ടയം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. വേണ്ടി വന്നാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും

സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും അന്വേഷണ സംഘം ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. റോസമ്മയുടെ വീടിന്റെ പരിസരവും കുഴിച്ച് പരിശോധിക്കാനാണ് നീക്കം.

The post പള്ളിപ്പുറം തിരോധാനക്കേസ്: സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും appeared first on Metro Journal Online.

See also  മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; തമിഴ്‌നാട്ടിൽ വനിതാ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു

Related Articles

Back to top button