Education

കൊല്ലത്ത് സ്‌കൂൾ കിണറ്റിൽ വിദ്യാർഥി വീണ സംഭവം; കിണറിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി

കൊല്ലം കുന്നത്തൂരിൽ സ്‌കൂളിലെ കിണറ്റിൽ വീണ് ആറാം ക്ലാസ് വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. എഇഒ സ്‌കൂളിൽ പരിശോധന നടത്തി. പരിശോധനയിൽ കിണറിന്റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തി. വിശദമായ അന്വേഷണം നടത്താനാണ് വകുപ്പിന്റെ തീരുമാനം

എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി ഡിഇഒക്കും ഡിഡിഇക്കും കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടിയുണ്ടാകുക. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാൽ വഴുതി വീണെന്നാണ് സ്‌കൂൾ അധികൃതർ ആദ്യം പറഞ്ഞത്. എന്നാൽ രക്ഷിതാക്കൾക്ക് നൽകിയ വിശദീകരണത്തിൽ മറ്റൊരു കുട്ടി തള്ളിയിട്ടെന്നാണ് പറഞ്ഞത്

തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫെബിനാണ് കിണറ്റിൽ വീണത്. സ്‌കൂൾ ജീവനക്കാരനാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ തലയ്ക്ക് ആഴത്തിലടക്കം മുറിവേറ്റിട്ടുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരുക്കുണ്ട്.

See also  കരയരുതെന്ന് പറയുന്നവരോട് പറയൂ, പൊട്ടിക്കരഞ്ഞാല്‍ ഗുണമേയുള്ളൂവെന്ന്

Related Articles

Back to top button