Kerala
പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

കോഴിക്കോട് പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ഇവരുടെ മകനെ അറസ്റ്റ് ചെയ്തു. തൈപ്പറമ്പിൽ പത്മാവതി എന്ന 71കാരിയാണ് മരിച്ചത്
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പത്മാവതി മരിച്ചത്. വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് ഇവരെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിൽ
The post പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ appeared first on Metro Journal Online.