Kerala

കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പോലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി

കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പോലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി. 11 കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശി അബ്ദുൽ റഹീമാണ് പുഴയിൽ ചാടിയത്

റഹീമിനായി തെരച്ചിൽ തുടരുകയാണ്. ലഹരിക്കടത്ത്, പോലീസിന് നേർക്കുള്ള ആക്രമണം തുടങ്ങിയ നിരവധി ഗുണ്ടാ കേസുകളിലെ പ്രതിയാണ് ഇയാൾ. ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ കലക്ടർ ഉത്തരവിട്ടിരുന്നു

പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ഇതിനിടെയാണ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പോലീസിന് മുന്നിൽപ്പെട്ടതും പുഴയിൽ ചാടിയതും.

See also  യുവനടിയുടെ ലൈംഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്ത് റിമാന്‍ഡില്‍: വ്യാജ പരാതിയെന്ന് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത്

Related Articles

Back to top button