Kerala

എൻ വാസു പുറത്തേക്ക്, സ്വാഭാവിക ജാമ്യം അനുവദിച്ചു

ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവും പുറത്തേക്ക്. എൻ വാസുവിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. വിവേചനം കാണിക്കാൻ പറ്റില്ലെന്നും ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹർജി പരിഗണിച്ച കോടതി വ്യക്തമാക്കിയത്.

ഇതുവരെ നാലു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. അതേസമയം കേസിൽ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി.

See also  രാഹുലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ലല്ലോ; വേദി പങ്കിട്ടതിൽ വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി

Related Articles

Back to top button