Kerala

നെടുമങ്ങാട് ഐടിഐ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; പ്രതിശ്രുത വരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം നെടുമങ്ങാട് ഒന്നാം വർഷ ഐടിഐ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ. പ്രതിശ്രുത വരൻ സന്ദീപ് നമിതയുടെ വീട്ടിൽ വന്ന് കണ്ട് സംസാരിച്ചു പോയ ശേഷമായിരുന്നു മരണം.

ഇന്നലെയാണ് നമിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീടിന്റെ അടുക്കളയിലാണ് നമിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സന്ദീപവുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു എന്നാണ് വിവരം.

ഇയാൾ ഇന്നലെ രാവിലെ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

The post നെടുമങ്ങാട് ഐടിഐ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; പ്രതിശ്രുത വരൻ കസ്റ്റഡിയിൽ appeared first on Metro Journal Online.

See also  സ്വകാര്യ മദ്യക്കമ്പനികൾക്ക് അമിതലാഭമുണ്ടാക്കാൻ സർക്കാർ സൗകര്യമൊരുക്കി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Related Articles

Back to top button