Kerala

കിളിമാനൂരിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്

സഹോദരങ്ങളായ അഭി(22), അനിയൻ അഭിഷേക്(20) എന്നിവരാണ് മരിച്ചത്. കിളിമാനൂർ പുല്ലെയിൽ സ്വദേശികളാണ് ഇവർ. 

അപകടത്തിന് പിന്നാലെ ഇരുവരെയും കേശവദാസപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പിള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി
 

See also  പത്തനംതിട്ടയിൽ യുവാവ് മദ്യലഹരിയിൽ കുടുംബാംഗങ്ങളെ പൂട്ടിയിട്ട് വീട് അടിച്ചു തകർത്തു

Related Articles

Back to top button