ഡൽഹിയിലെ തെരുവ് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റണം; വീഴ്ചയുണ്ടായാൽ നടപടിയെന്ന് സുപ്രീം കോടതി

ഡൽഹിയിയിൽ തെരുവ് നായ നിയന്ത്രണത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകി. നായകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി കഴിഞ്ഞാൽ ഒരുകാരണവശാലും അവയെ തെരുവിലേക്ക് വിടരുതെന്നും കോടതി പറഞ്ഞു.
ഡൽഹിയിൽ പേവിഷബാധയേറ്റുള്ള മരണവും നായ്ക്കളുടെ ആക്രമണവും വർധിച്ചതോടെയാണ് സുപ്രീം കോടതിയുടെ നടപടി. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ വാദം മാത്രമേ കേൾക്കൂവെന്നും നായ സ്‌നേഹികളുടെയും മറ്റാരുടെയും ഹർജികൾ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു.
നായകളെ പിടികൂടുന്നതിനെതിരെ ആരെങ്കിലും രംഗത്തുവന്നാൽ അവർക്കെതിരെയും നടപടിയെടുക്കും. ഇത് പൊതുജന നന്മക്ക് വേണ്ടിയുള്ളതാണ്. ഇതിൽ ഒരുതരത്തിലുമുള്ള വികാരവും ഉൾപ്പെടുന്നില്ലെന്നും കോടതി ഉത്തരവിട്ടു.
The post ഡൽഹിയിലെ തെരുവ് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റണം; വീഴ്ചയുണ്ടായാൽ നടപടിയെന്ന് സുപ്രീം കോടതി appeared first on Metro Journal Online.