Kerala

റെയിൽവേ സ്റ്റേഷനിൽ ചാർജിലിട്ട മൊബൈൽ മോഷ്ടിച്ചു; യുവാവ് പിടിയിൽ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ചാർജിലിട്ട മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം തിരുമല സ്വദേശി ജോസഫ് എ ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം

പ്ലാറ്റ്‌ഫോമിലെ ചാർജിംഗ് പോയിന്റിൽ കുത്തിയിട്ടിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മൊബൈലാണ് ജോസഫ് തട്ടിയെടുത്തത്. ഫോൺ പോയതറിഞ്ഞ് തിരുവനന്തപുരം സ്വദേശി റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു

ആർപിഎഫ് സിസിടിവി സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്. പ്ലാറ്റ്‌ഫോമുകളിൽ മൊബൈൽ ഫോണുകൾ ചാർജിയിൽ ഇടുന്നതും നോക്കി തക്കം പാർത്ത് കള്ളൻമാർ ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും റെയിൽവേ പോലീസ് അറിയിച്ചു
 

See also  അറസ്റ്റിനു നീക്കം; എംഎൽഎ ഓഫിസ് അടച്ചുപൂട്ടി രാഹുൽ മുങ്ങി

Related Articles

Back to top button