Kerala
വാൽപ്പാറയിൽ കടയിലേക്ക് പോയ ഏഴ് വയസുകാരനെ പുലി കടിച്ചുകൊന്നു

വാൽപ്പാറയിൽ ഏഴ് വയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ മകൻ മൂർ ബുജിയാണ് മരിച്ചത്. വാൽപ്പാറ എസ്റ്റേറ്റിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കടയിൽ പോകുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
വൈകിട്ട് കടയിൽ പോയ കുട്ടിയെ കാണാതായതോടെയാണ് അന്വേഷണം നടത്തിയത്. തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വൈകിട്ട് കടയിൽ പാല് വാങ്ങാൻ പോയ കുട്ടി സന്ധ്യയായിട്ടും തിരികെ വരാത്തതോടെയാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയത്
ഏഴരയോടെ തേലിയത്തോട്ടത്തിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാൽപ്പാറയിൽ ഒരു മാസം മുമ്പും മറ്റൊരു കുട്ടിയെ പുലി കടിച്ചു കൊന്നിരുന്നു.
The post വാൽപ്പാറയിൽ കടയിലേക്ക് പോയ ഏഴ് വയസുകാരനെ പുലി കടിച്ചുകൊന്നു appeared first on Metro Journal Online.



