Kerala
പാലക്കാട് യുവതിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തിരുമിറ്റക്കോടിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ രമണിയാണ്(45) മരിച്ചത്
രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ രമണിയെ മരിച്ച നിലയിൽ കണ്ടത്. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്
മരണകാരണം വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം