Sports

ഡക്കല്ല ചേട്ടാ…. സഞ്ജുവിന് വീണ്ടും ഫിഫ്റ്റി; മനസ്സിലായോ….

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുമായി നിര്‍ണായകവും അവസാനത്തേയും ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മലയാളി അഹങ്കാരം സഞ്ജു സാംസണിന് ഫിഫ്റ്റി. അവസാനത്തെ രണ്ട് കളിയിലും ഡക്കായി പുറത്തുപോയതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇരയായ സഞ്ജു തന്റെ മാസ്മരിക ഇന്നിംഗ്‌സിലൂടെ വീണ്ടും വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കി.

കേവലം 28 ബോളില്‍ ഫിഫ്റ്റി തികച്ച സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌കോര്‍ 120 റണ്‍സിലേക്ക് എത്തിച്ചു. 12 റണ്‍റേറ്റുമായി ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കടക്കുകയാണ്. നിലവില്‍ പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലാണ് ഇന്ത്യയുള്ളത്.

30 ബോളില്‍ അഞ്ച് ഫോറും നാല് സിക്‌സുമായി സഞ്ജു 59 റണ്‍സ് അടിച്ചെടുത്തു. ഓപണര്‍ അഭിഷേക് ശര്‍മ നാല് സിക്‌സും രണ്ട് ഫോറുമായി 36 റണ്‍സില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഹെന്റിച്ചിന്റെ ബോളില്‍ ശര്‍മ ഔട്ടായെങ്കിലും തിലക് വര്‍മ 25 റണ്‍സുമായി മികച്ച ഫോമിലാണ്.

The post ഡക്കല്ല ചേട്ടാ…. സഞ്ജുവിന് വീണ്ടും ഫിഫ്റ്റി; മനസ്സിലായോ…. appeared first on Metro Journal Online.

See also  ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും; ഷമിക്ക് തിരിച്ചുവരവുണ്ടാകുമോ

Related Articles

Back to top button