കള്ളവോട്ട് ആരോപണം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ ശ്രമം: രാജീവ് ചന്ദ്രശേഖർ

കള്ളവോട്ട് ആരോപണം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും വോട്ടർ പട്ടിക ശുചീകരിക്കുന്നതിന് കൃത്യമായ രീതിയുണ്ട്. പരാതിയുള്ളവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര കൊല്ലം കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓരോരോ നാടകങ്ങളുണ്ടാകും. പരാതിയുള്ളവർക്ക് കോടതിയെയും സമീപിക്കാം. വിഷയത്തിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. ഒരു ക്രമവിരുദ്ധതയും തനിക്ക് ഇതിൽ കാണാൻ സാധിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
മാധ്യമങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി വേണം വാർത്ത കൊടുക്കാൻ. സുരേഷ് ഗോപി വ്യാജ സത്യവാങ്മൂലം ആണ് നൽകിയതെങ്കിൽ കോടതിയിൽ പോകണം. തീരുമാനമെടുക്കേണ്ടത് കോടതിയും ഇലക്ഷൻ കമ്മീഷനുമാണ്. സുരേഷ് ഗോപി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നത് അദ്ദേഹത്തത്തോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
The post കള്ളവോട്ട് ആരോപണം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ ശ്രമം: രാജീവ് ചന്ദ്രശേഖർ appeared first on Metro Journal Online.