വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളെ കയറിപ്പിടിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയും തിരുവനന്തപുരം പൊഴിയൂരിൽ താമസിക്കുകയും ചെയ്യുന്ന സജാദിനെയാണ്(23) വിഴിഞ്ഞം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. രക്ഷിതാക്കൾ പോലീസിന് പരാതി നൽകിയത് അനുസരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഓട്ടോ ഡ്രൈവറായ ഇയാൾ പൊഴിയൂരിൽ നിന്ന് പോലീസിനെ വെട്ടിച്ച് കടന്നിരുന്നു
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വള്ളക്കടവിൽ വെച്ചും ഇയാൾ സമാന കുറ്റകൃത്യം ചെയ്തിരുന്നു. നാട്ടുകാർ വാഹനം അടിച്ചു തകർത്തതോടെയാണ് ഇയാൾ പൊഴിയൂരിലേക്ക് താമസം മാറിയത്.
The post വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളെ കയറിപ്പിടിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ appeared first on Metro Journal Online.



