Kerala

തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കൊല്ലത്ത് കണ്ടെത്തി; അഞ്ച് പ്രതികളും പിടിയിൽ

മലപ്പുറത്ത് നിന്ന് അക്രമി സംഘം തട്ടിക്കൊണ്ടുപോയ പാണ്ടിക്കാട് സ്വദേശിയായ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി. കൊല്ലത്ത് നിന്നാണ് വട്ടിപ്പറമ്പത്ത് ഷമീറിനെ പോലീസ് മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ അഞ്ചംഗസംഘവും പോലീസ് പിടിയിലായി. പ്രതികളെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ, രണ്ട് കാറുകളിലായാണ് ഷമീറിനെ തട്ടിക്കൊണ്ടുപോയത്. കാറുകളുടെ ആർസി ഉടമകളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങിയത്. തട്ടിക്കൊണ്ടുപോയവർ ഒന്നര കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി വീട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു.

ഷമീറിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഷമീറിനെയും പ്രതികളെയും മലപ്പുറത്തേക്ക് കൊണ്ടുവരികയാണ്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലിസ് ഉറപ്പിക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്താൽ മാത്രമേ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടാണ് നടന്നതെന്ന് വ്യക്തമാവുകയുള്ളൂ.

 

The post തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കൊല്ലത്ത് കണ്ടെത്തി; അഞ്ച് പ്രതികളും പിടിയിൽ appeared first on Metro Journal Online.

See also  അവസാനം തീയതി പ്രഖ്യാപിച്ചു; കിഷ്‌കിന്ധാകാണ്ഡം ഇനി ഒടിടിയിൽ കാണാം

Related Articles

Back to top button