World

ഇറാൻ ആക്രമിച്ചത് ഇസ്രായേലിലെ 150 കേന്ദ്രങ്ങളിൽ; രണ്ട് എഫ്-35 വിമാനങ്ങൾ വെടിവെച്ചിട്ടു

ഇസ്രായേലിലെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളടക്കം 150ഓളം കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ. ഓപറേഷൻ ട്രൂ പ്രോമിസ്-3 എന്ന പേരിലായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ഇറാനിൽ ഇസ്രായേൽ നടത്തിയ ഓപറേഷൻ റൈസിംഗ് ലയണിന് തിരിച്ചടിയായിട്ടായിരുന്നു പ്രത്യാക്രമണം

ഇസ്രായേലിന്റെ രണ്ട് എഫ് 35 യുദ്ധവിമാനങ്ങൾ തകർത്തതായും ഇറാൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. 80ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്

നെവാതിം, ഒവ്ഡ വ്യോമത്താവളങ്ങളിലും ഇസ്രായേൽ സൈനികകാര്യ മന്ത്രാലയ്തതിലും വ്യാവസായിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി പറഞ്ഞു. ഇരുപക്ഷത്ത് നിന്നുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്.

The post ഇറാൻ ആക്രമിച്ചത് ഇസ്രായേലിലെ 150 കേന്ദ്രങ്ങളിൽ; രണ്ട് എഫ്-35 വിമാനങ്ങൾ വെടിവെച്ചിട്ടു appeared first on Metro Journal Online.

See also  ഗാസ യുദ്ധം 'അവസാനിച്ചു'; 20 ജീവനുള്ള ബന്ദികളെ ഇന്ന് രാവിലെ മുതൽ വിട്ടയക്കുമെന്ന് ട്രംപ്

Related Articles

Back to top button