Kerala

മഴ ശക്തമാകുന്നു: ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിൽ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാന ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, ജില്ലകളിൽ മുന്നറിയിപ്പില്ല. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴ തുടരാനുള്ള കാരണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. നദികളിലും ഡാമുകളിലും അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സമീപപ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണം.

 

See also  ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button