Kerala

ഒറ്റപ്പനയിലെ 57കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്; പരിചയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴ ഒറ്റപ്പനയിൽ 57കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ചെമ്പകപ്പള്ളി റംലത്തിനെ ഇന്നലെ വൈകിട്ടാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റംലത്തിനെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടത്

്അടുക്കള വാതിൽ തുറന്ന നിലയിലായിരുന്നു. കാൽ നിലത്തും ശരീരം കട്ടിലിലുമായാണ് കിടന്നിരുന്നത്. കഴുത്തിൽ ഷാൾ കുടുക്കിയ നിലയിലും കണ്ടെത്തി. വീട്ടിനുള്ളിൽ മുളക് പൊടി വിതറിയിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണ്

വീടുമായി ബന്ധമുള്ളതോ പരിചയമുള്ളവരിൽ ആരെങ്കിലുമോ ആകാം കൊലപാതകം നടത്തിയതെന്നാണ് സംശയം. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. റംലത്തിന്റെ പണമോ ആഭരണങ്ങളോ നഷ്ടമായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

The post ഒറ്റപ്പനയിലെ 57കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്; പരിചയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം appeared first on Metro Journal Online.

See also  ഒരു പരാജയത്തിൽ അവസാനിക്കുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം: പി സരിൻ

Related Articles

Back to top button