Kerala

ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

തിരുവനന്തപുരം ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി പിടിയിൽ. വയോധികയുടെ വീടിനടുത്തുള്ള ബേക്കറി ജീവനക്കാരനായ മധു ആണ് പിടിയിലായത്. തനിച്ച് താമസിക്കുന്ന വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.

ഒന്നര പവൻ മാലയും അരപ്പവന്റെ മോതിരവും ആണ് പ്രതി കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോഷണം നടന്നത്. എന്നാൽ പോലീസ് മോഷണ വിവരം അറിയുന്നത് വൈകുന്നേരം ആറരയ്ക്കാണ്. മോഷ്ടിച്ച ആഭരണങ്ങൾ ചാലയിലെത്തി വിറ്റു. പണം മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. പുലർച്ചെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

കടയും വീടും ഒരേ കെട്ടിടത്തിലാണ്. താഴെയാണ് മധു നടത്തുന്ന ബേക്കറിയുള്ളത്. ഈ കെട്ടിടത്തിന്റെ മുകളിലാണ് 63കാരിയായ ഉഷാകുമാരി വാടകയ്ക്ക് താമിസിക്കുന്നത്. ഇവർ മക്കളുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. ഉച്ചയ്ക്ക് ഇവർ ഉറങ്ങുന്ന സമയത്താണ് മധു വീടിനകത്ത് കയറി കെട്ടിയിട്ട് മോഷണം നടത്തിയത്.

 

The post ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ appeared first on Metro Journal Online.

See also  ഭര്‍ത്താവിനെ ഇല്ലാതാക്കിയ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് എ ഡി എമ്മിന്റെ ഭാര്യ

Related Articles

Back to top button