Kerala

ചികിത്സക്കെത്തിയപ്പോൾ ലൈംഗിക പീഡനം; 15 വയസുകാരിയുടെ പരാതിയിൽ ആയുർവേദ ഡോക്ടർ അറസ്റ്റിൽ

ആശുപത്രിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ആയുർവേദ ഡോക്ടർ പിടിയിൽ. മാഹി സ്വദേശി ശ്രാവൺ(25) ആണ് പിടിയിലായത്. ജൂലൈ മാസത്തിലാണ് സംഭവം.

അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച് നാദാപുരം പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

15 വയസുകാരിയാണ് പരാതി നൽകിയത്. നാദാപുരം തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ഡോക്ടറാണ് ശ്രാവൺ.

See also  ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ച കേസ്; മാത്യു കുഴൽനാടനെ ഇഡി ഉടൻ ചോദ്യം ചെയ്യും

Related Articles

Back to top button