Kerala

കുട്ടികൾക്കെതിരായ അതിക്രമം: ഇതുവരെ 9 അധ്യാപകരെ പിരിച്ചുവിട്ടു, ഇനിയും നടപടിയുണ്ടാകുമെന്ന് മന്ത്രി

സ്‌കൂളുകളിൽ കുട്ടികൾക്കെതിരായ അതിക്രമത്തിന്റെ പേരിൽ ഒമ്പത് അധ്യാപകരെ ഇതുവരെ പിരിച്ച് വിട്ടെന്ന് മന്ത്രി വി.ശിവൻ കുട്ടി. 70 പേരുടെ ഫയൽ കൈവശമുണ്ട്. അവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലീസുകാരെയും ക്ലാസുകളിൽ ഇരുത്തണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ എം.അശോകന്റെ മർദനത്തിൽ വിദ്യാർഥിയുടെ കർണപുടം തകർന്നത്.

അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതിനാണ് മർദനമെന്നാണ് വിദ്യാർഥി പറയുന്നത്. അടിച്ചു പരിക്കേൽപ്പിക്കൽ, ജെ.ജെ.ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. അശോകൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. മെഡിക്കൽ റിപ്പോർട്ട് ശേഖരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ ശ്രമം.

 

The post കുട്ടികൾക്കെതിരായ അതിക്രമം: ഇതുവരെ 9 അധ്യാപകരെ പിരിച്ചുവിട്ടു, ഇനിയും നടപടിയുണ്ടാകുമെന്ന് മന്ത്രി appeared first on Metro Journal Online.

See also  കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത്; ബസ് പല തവണ മലക്കം മറിഞ്ഞു

Related Articles

Back to top button