World

സിറിയയിൽ വീണ്ടും യുദ്ധം: അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 70 മരണം

സിറിയയിൽ വീണ്ടും ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ അനുകൂലികളും സിറിയൻ സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലാതികയയിലെ തീരദേശ മേഖലയിൽ തുടങ്ങിയ സംഘർഷം ടാർടസിലേക്കും വ്യാപിച്ചു.

അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാകിയൻ ഗ്രാമങ്ങളിൽ സേന വ്യോമാക്രമണം നടത്തിയതായി ബ്രിട്ടനിലെ യുദ്ധ നിരീക്ഷണ സംഘടനയായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു. ലതാകിയയിലേക്ക് കൂടുതൽ സേനയെ അയച്ചതായി സിറിയൻ ഭരണകൂടം പ്രതികരിച്ചു

ലതാകിയയിലെ ജബ്ലെ നഗരത്തിലാണ് ഏറ്റുമുട്ടൽ ാരംഭിച്ചത്. അസദിന്റെ കമാൻഡറായിരുന്ന സുഹൽ അൽ ഹസന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാ സേനയുടെ ചെക്ക് പോസ്റ്റ് ആക്രമിക്കുകയായിരുന്നു. തീരദേശ മേഖലയായ ബനിയാസും ജബ്ലെയും ഇപ്പോഴും അസദ് അനുകൂലികളുടെ പക്കലാണ്.

The post സിറിയയിൽ വീണ്ടും യുദ്ധം: അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 70 മരണം appeared first on Metro Journal Online.

See also  റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് സുഹൃത്ത്

Related Articles

Back to top button