Kerala

പാലക്കാട് പട്ടാപ്പകൽ വീടിന്റെ പൂട്ട് പൊളിച്ച് മോഷണം; യുവതി പിടിയിൽ

പാലക്കാട് പട്ടാപ്പകൽ വീടിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മിയാണ്(33) പിടിയിലായത്. പാലക്കാട് മേഴ്‌സി കോളേജ് ഭാഗത്ത് താമസിക്കുന്ന സുധപ്രേമന്റെ വീട്ടിലാണ് മോഷണം നടന്നത്.

പൂട്ടുപൊളിച്ച് അകത്ത് കയറി ഓട്ടുപാത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ ഇവർ മോഷണം നടത്തിയതായി സംശയിക്കുന്നു.

എറണാകുളം, പാലക്കാട് ജില്ലകളിലായി ലക്ഷ്മിയുടെ പേരിൽ അഞ്ച് മോഷണക്കേസുകളുണ്ട്. ചെമ്മണന്തോട് കോളനിയിലെ മിക്കവരും കേരളത്തിലെയും തമിഴ്‌നാട്ടിലെയും മോഷണക്കേസുകളിൽ പ്രതിയാണ്.

See also  വൈദ്യുതി നിരക്ക് വർധനവ് അനിവാര്യം; സമ്മർ താരിഫും പരിഗണനയിലെന്ന് മന്ത്രി

Related Articles

Back to top button