Kerala

പ്രധാന സർക്കാർ ആശുപത്രികളിൽ സെപ്റ്റംബർ 1 മുതൽ മുതിർന്ന പൗരൻമാർക്കായി പ്രത്യേക ഒപി കൗണ്ടർ

സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി. സെപ്റ്റംബർ ഒന്ന് മുതലാണ് മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒ പി കൗണ്ടർ ആരംഭിക്കുക. താലൂക്ക്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ , ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലാണ് പ്രത്യേക ഒപി കൗണ്ടർ ആരംഭിക്കുക.

സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം ക്യൂ നിൽക്കാതെ അപ്പോയ്ന്റ്മെന്റ് എടുക്കുന്നതിന് ക്യൂആർ കോഡ് സ്‌കാൻ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി.

ഇ ഹെൽത്തിലൂടെയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവരിൽ കൂടുതൽ മുതിർന്ന പൗരന്മാരാണ്. അത് കൊണ്ട് കൂടിയാണ് അവർക്കായി പ്രത്യേക ഒപി കൗണ്ടർ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

The post പ്രധാന സർക്കാർ ആശുപത്രികളിൽ സെപ്റ്റംബർ 1 മുതൽ മുതിർന്ന പൗരൻമാർക്കായി പ്രത്യേക ഒപി കൗണ്ടർ appeared first on Metro Journal Online.

See also  ചികിത്സക്കെത്തിയപ്പോൾ ലൈംഗിക പീഡനം; 15 വയസുകാരിയുടെ പരാതിയിൽ ആയുർവേദ ഡോക്ടർ അറസ്റ്റിൽ

Related Articles

Back to top button