Kerala

ബലാത്സംഗ കേസ്: വേടന്റെ അറസ്റ്റ് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഹൈക്കോടതി തടഞ്ഞു

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. കൂടുതൽ രേഖകൾ ഹാജരാക്കണമെങ്കിൽ തിങ്കളാഴ്ച വരെ സമയം നൽകാമെന്നും കോടതി വ്യക്തമാക്കി

ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി നിർദേശം

തിങ്കളാഴ്ച വിശദമായി വാദം കേൾക്കുന്നതുവരെയാണ് വേടന്റെ അറസ്റ്റ് തടഞ്ഞത്. വേടൻ വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് പരാതിക്കാരി പറയുന്നത്.

The post ബലാത്സംഗ കേസ്: വേടന്റെ അറസ്റ്റ് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഹൈക്കോടതി തടഞ്ഞു appeared first on Metro Journal Online.

See also  മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്; കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര

Related Articles

Back to top button