Kerala

പാലക്കാട് തൃത്താലയിൽ വധശ്രമക്കേസ് പ്രതിയെ വീടിന്റെ മച്ചിൽ നിന്നും പോലീസ് പിടികൂടി

പാലക്കാട് വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പോലീസ്. തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് പിടിയിലായത്

ഞാങ്ങാട്ടിരിയിൽ വെച്ച് യുവാക്കളെ മർദിച്ചതിനെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു

ഇയാൾ വീടിന്റെ മച്ചിൽ ഒളിച്ചിരിക്കുന്നതായി പോലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചു. തുടർന്നാണ് പോലീസ് പരിശോധനക്കെത്തി പ്രതിയെ പിടികൂടിയത്.

See also  തരൂരിനെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന് കോൺഗ്രസ്; പരസ്യ പ്രസ്താവനകൾ വിലക്കി

Related Articles

Back to top button