രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെ അറിയാം; സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ: ഹണി ഭാസ്‌കരൻ

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഴുത്തുകാരി ഹണി ഭാസ്‌കരൻ. രാഹുൽ തന്നോട് ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്‌കരന്റെ ആരോപണം. ശ്രീലങ്കൻ യാത്രയെ കുിച്ച് ചോദിച്ചാണ് രാഹുൽ തനിക്ക് ആദ്യമായി മെസേജ് അയച്ചത്. ചാറ്റ് നിർത്താൻ ഉദ്ദേശമുണ്ടായിരുന്നില്ല
താൻ മറുപടി നൽകാത്തത് കൊണ്ട് ചാറ്റ് അവസാനിപ്പിച്ചു. എന്നാൽ പിന്നീട് മറ്റ് സ്ഥലങ്ങളിൽ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവൃത്തി അങ്ങേയറ്റം അശ്ലീലമല്ലേയെന്നും ഹണി ചോദിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെ കുറിച്ച് അറിയാം. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതി നൽകും. വേറെ ആരുമായും എനിക്ക് ബന്ധമില്ലെന്നും എന്റെ സ്‌നേഹം നിനക്ക് മാത്രമാണെന്നുമാണ് രാഹുൽ സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നത്. എന്റെ സുഹൃത്തുക്കൾക്ക് തന്നെ അനുഭവമുണ്ട്. അയാൾ കാണിക്കുന്ന സ്‌നേഹം സത്യമാണെന്നാണ് ഇരകൾ വിചാരിക്കുന്നതും
അതല്ല യാഥാർഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ഈ പറയുന്ന വൃത്തികേടിലേക്ക് ഒരു സ്ത്രീ കൂടി പെടരുതെന്നാണ് ചിന്തിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ എംപിയാണ്. രാഹുലിനെതിരെ പലരും ഷാഫിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ യാതൊരു നടപടി സ്വീകരിക്കാനും ഷാഫി തയ്യാറായിട്ടില്ലെന്നും ഹണി ഭാസ്‌കരൻ പറഞ്ഞു
The post രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെ അറിയാം; സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ: ഹണി ഭാസ്‌കരൻ appeared first on Metro Journal Online.