Kerala

പല പെൺകുട്ടികളെയും യുവ നേതാവ് ഉപയോഗിച്ചിട്ടുണ്ട്; ഈ ക്രിമിനലിനെ മുന്നോട്ടു കൊണ്ടുവരണമെന്ന് റിനി ആൻ ജോർജ്

യുവനേതാവിനെതിരെ നടത്തിയ ആരോപണങ്ങൾക്ക് ശേഷം വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നതായി നടി റിനി ആൻ ജോർജ്. തനിക്ക് ഭയമില്ല, സൈബർ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞ് തന്നെയാണ് വെളിപ്പെടുത്തൽ നടത്തിയത്. താൻ ആരോപണം ഉന്നയിച്ച വ്യക്തിയുടെ ഭാഗത്ത് നിന്നാണ് സൈബർ ആക്രമണം ഉണ്ടാകുന്നത്. സത്യം കാലം തെളിയിക്കുമെന്നും റിനി ആൻ ജോർജ് പറഞ്ഞു

ഇന്നലെ രാത്രി തന്നെ പല പെൺകുട്ടികളും വിളിച്ചു. ഇതേ പ്രശ്‌നങ്ങളാണ് പറഞ്ഞത്. ഇയാൾ വലിയ ക്രിമിനലാണെന്നും ഇയാളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും ഒരു പെൺകുട്ടി പറഞ്ഞു. വീട്ടിലെ സാഹചര്യമൊക്കെ കാരണമാണ് പലരും തുറന്നു പറച്ചിൽ നടത്താത്തത്. ഇത് തന്റെ മാത്രം വിഷയമല്ല, ഈ ക്രിമിനലിനെ മുന്നോട്ടു കൊണ്ടുവരണമെന്നും റിനി പറഞ്ഞു

തെളിവുകളുണ്ടെന്ന് തന്നോട് സംസാരിച്ച പല പെൺകുട്ടികളും പറഞ്ഞു. പല പെൺകുട്ടികളെയും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. അവരുടെയൊന്നും വീട്ടുകാർക്ക് പോലും അറിയില്ല. ഇതിനെ രാഷ്ട്രീയമായി കാണരുത്. അയാൾക്കെതിരെ നടപടിയെടുക്കണോ എന്ന് ആ പ്രസ്ഥാനം തീരുമാനിക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞു

See also  കണ്ണൂർ പാനൂരിൽ സ്ഫോടനം; റോഡിൽ കുഴി രൂപപ്പെട്ടു; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

Related Articles

Back to top button