Kerala
ആദ്യം വ്യാജനായിരുന്നു, ഇപ്പോ കോഴി ആയി; പരിഹാസവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

യുവ നേതാവിനെതിരായ ആരോപണത്തിൽ സിപിഎം അല്ല മറുപടി പറയേണ്ടതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി എൻ സുരേഷ് ബാബു. യുവനേതാവ് സ്ഥിരം ആരോപണവിധേയനാണ്. നേതാവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു
ഇയാൾ രാഷ്ട്രീയത്തിൽ വന്നയുടനെ എന്തൊക്കെ ആരോപണങ്ങളാണ് വന്നത്. വ്യാജൻ, ഞങ്ങളുണ്ടാക്കിയതാണോ വ്യാജൻ. ഇപ്പോൾ കോഴി എന്നായി അല്ലേ, എന്നാണ് ജനം വിളിക്കുന്നത് എന്നാണ് തോന്നുന്നത്. വ്യാജൻ, കോഴി എന്നൊക്കെ കേരളമാകെ ചർച്ച ചെയ്യുമ്പോൾ കോൺഗ്രസിന് ആത്മാഭിമാനമുണ്ടെങ്കിൽ നടപടിയെടുക്കണം
സംഘടനാപരമായെങ്കിലും നടപടിയെടുക്കേണ്ടേ. സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ യൂണിറ്റ് സെക്രട്ടറി ആണെങ്കിൽ നിങ്ങൾ രാത്രി മുഴുവൻ ചർച്ച നടത്തുമല്ലോ എന്നും സുരേഷ് ബാബു ചോദിച്ചു.



