Kerala

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: കൊല്ലം ജില്ലയിൽ നാളെ കെ എസ് യു, എബിവിപി വിദ്യാഭ്യാസ ബന്ദ്

തേവലക്കരയിൽ സ്‌കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ കെ എസ് യുവും എബിവിപിയും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു.

കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർഥി താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഇത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താത്തത് ഒരേപോലെ സ്‌കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്.

വകുപ്പുകൾ തമ്മിൽ പഴിചാരുന്നത് അപഹാസ്യമാണ്. പൊതു വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും അനുകൂല സമീപനം സ്വീകരിക്കുന്ന വിദ്യാഭ്യസ മന്ത്രി ഈ സംഭവത്തിൽ കേരള പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും ഗോകുൽ കൃഷ്ണൻ പറഞ്ഞു.

The post വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: കൊല്ലം ജില്ലയിൽ നാളെ കെ എസ് യു, എബിവിപി വിദ്യാഭ്യാസ ബന്ദ് appeared first on Metro Journal Online.

See also  വിമതരെയും ഒപ്പം നിർത്തി; പന്തളം നഗരസഭ ഭരണം ബിജെപി നിലനിർത്തി

Related Articles

Back to top button