Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉടൻ നടപടി വേണമെന്ന് ചെന്നിത്തല; വൈകിയാൽ പാർട്ടിക്ക് ചീത്തപ്പേര്

ലൈംഗിക സന്ദേശ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. നടപടി വൈകരുതെന്ന് ഹൈക്കമാൻഡിനോട് ചെന്നിത്തല ആവശ്യപ്പെട്ടു. സമയം വൈകുന്തോറും പാർട്ടിക്ക് ചീത്തപ്പേരുണ്ടാകുമെന്ന് ചെന്നിത്തല പറയുന്നു
പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ടു. രാഹുലിനെ ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വിഡി സതീശൻ. വിഷയത്തിൽ പിന്നീട് പ്രതികരിക്കുമെന്നും സതീശൻ പറഞ്ഞു
പിന്നീട് പ്രതികരിക്കാമെന്ന് തന്നെയായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണവും. അതേസമയം ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷിക്കാൻ കെപിസിസിക്ക് എഐസിസി നിർദേശം നൽകി.
The post രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉടൻ നടപടി വേണമെന്ന് ചെന്നിത്തല; വൈകിയാൽ പാർട്ടിക്ക് ചീത്തപ്പേര് appeared first on Metro Journal Online.