അൽപവസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ വന്നില്ലേ; പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച് വികെ ശ്രീകണ്ഠൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച് വികെ ശ്രീകണ്ഠൻ എംപി. യുവതിയുടെ വെളിപ്പെടുത്തലിൽ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. ആരോപണം ഉന്നയിച്ച പെൺകുട്ടി അൽപ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നില്ലേയെന്നും വികെ ശ്രീകണ്ഠൻ ചോദിച്ചു
പ്രതിപക്ഷ നേതാവ് വിഡി സതീശൻ മകളെ പോലെയാണ് എന്ന് പറഞ്ഞ യുവതിക്ക് നേരെയാണ് വികെ ശ്രീകണ്ഠന്റെ അധിക്ഷേപം. അശ്ലീല സന്ദേശങ്ങൾ അയച്ച രാഹുൽ മാങ്കൂട്ടത്തിലിന് പൂർണ പിന്തുണയും ആരോപണം ഉന്നയിച്ച പെൺകുട്ടികളെ അപമാനിച്ചുമാണ് കോൺഗ്രസ് എംപി രംഗത്തുവന്നത്
ആരോപണമുയർത്തിയ പെൺകുട്ടികൾ രേഖാമൂലം പരാതി നൽകിയിട്ടില്ല. ആരെങ്കിലും എന്തെങ്കിലും കേട്ട് രാജിവെക്കാനാകുമോ. രാഹുലിന്റെ ശബ്ദസന്ദേശമാണെന്ന് എങ്ങനെ അറിയും. മാധ്യമങ്ങൾ ഫോറൻസിക് വിദഗ്ധരാണോ. എഐ വീഡിയോ ഇരങ്ങുന്ന കാലമാണ് എന്നിങ്ങനെയൊക്കെ ആയിരുന്നു വികെ ശ്രീകണ്ഠന്റെ ന്യായീകരണം
The post അൽപവസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ വന്നില്ലേ; പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച് വികെ ശ്രീകണ്ഠൻ appeared first on Metro Journal Online.