രാഹുലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് വികെ ശ്രീകണ്ഠൻ

രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി വികെ ശ്രീകണ്ഠൻ. പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നാണ് വികെ ശ്രീകണ്ഠൻ എംപി ന്യായീകരിച്ചത്. പരാതിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ നിർവാജ്യം ഖേദിക്കുന്നുവെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു
രാഹുലിനെതിരെ വെളിപ്പെടുത്തൽ നടത്തിയ യുവതിയുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ച പെൺകുട്ടി അൽപ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നില്ലേയെന്നും വികെ ശ്രീകണ്ഠൻ ചോദിച്ചു
പ്രതിപക്ഷ നേതാവ് വിഡി സതീശൻ മകളെ പോലെയാണ് എന്ന് പറഞ്ഞ യുവതിക്ക് നേരെയാണ് വികെ ശ്രീകണ്ഠന്റെ അധിക്ഷേപം. ആരോപണമുയർത്തിയ പെൺകുട്ടികൾ രേഖാമൂലം പരാതി നൽകിയിട്ടില്ല. ആരെങ്കിലും എന്തെങ്കിലും കേട്ട് രാജിവെക്കാനാകുമോയെന്നും കോൺഗ്രസ് എംപി ചോദിച്ചിരുന്നു
The post രാഹുലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് വികെ ശ്രീകണ്ഠൻ appeared first on Metro Journal Online.



